സഹകരണ മെഡിക്കല്‍ കോളേജ് : അനുമതി പത്രം കൈമാറി
കൊച്ചി: കൊച്ചി സഹകരണ അക്കാദമിയുടെ കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളേജിന്റെ അനുമതി പത്രം കൈമാറി. നവംബര്‍ പത്ത് വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി സി.പി.താക്കൂറില്‍ നിന്നും സംസ്ഥാന സഹകരണ മന്ത്രി എസ് .ശര്‍മ്മ അനുമതി പത്രം ഏറ്റു വാങ്ങി.
രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് മാതൃകയില്‍ ഒരു സമിതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി താക്കൂര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തുന്നതിനാണിത്.
സാമ്പത്തികപരിമിതികള്‍ മൂലം രാജ്യത്തെ മെഡിക്കല്‍ കോളേജുകള്‍ക്ക് നിലവാരം കാത്തുസൂക്ഷിക്കാനാവുന്നില്ലെന്നും ഈ അവസ്ഥ മാറേണ്ടതുണ്ടെന്നും മന്ത്രി താക്കൂര്‍ ചൂണ്ടിക്കാട്ടി.
ദില്ലിയിലെ നാഷണല്‍ മെഡിക്കല്‍ ലൈബ്രറിയും രാജ്യത്തെ മെഡിക്കല്‍ കോളേജ ് ലൈബ്രറികളും തമ്മില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കും. ആവശ്യമായ സൗകര്യങ്ങളോടെ മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി താക്കൂര്‍ അറിയിച്ചു.
കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക കേന്ദ്ര നയം
രാജ്യത്ത് കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുകയാണ് കേന്ദ്ര നയമെന്ന് മന്ത്രി താക്കൂര്‍ പറഞ്ഞു. കൊച്ചിയില്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിലുള്ള അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂറോ സയന്‍സസ്, ഓര്‍ത്തോപീഡിക്സ് , സ്പൈന്‍ വിഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മാതൃകയില്‍ കൂടുതല്‍ വിദഗ്ധ സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications