എക്സൈസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി : മന്ത്രി
തിരുവനന്തപുരം : മദ്യദുരന്തം തടയുന്നതില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് എക്സൈസ് മന്ത്രി ടി.ശിവദാസമേനോന്‍.
നവംബര്‍ 10 വെള്ളിയാഴ്ച തിരുവനന്തപുരത്ത് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിരവധി റെയ്ഡുകള്‍ നടത്തി കേസെടുത്തിട്ടുണ്ടെങ്കിലും അതെല്ലാം മറച്ച് വച്ചിട്ടാണ് ഇപ്പോള്‍ പലരും തന്നെ കുറ്റപ്പെടുത്തുന്നതെന്ന് മേനോന്‍ പറഞ്ഞു. താന്‍ അല്‍പം കൂടി ദയ അര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ 25,000 അബ്കാരി കേസുകളുണ്ട്. ഇതിനായി പ്രത്യേക കോടതി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. 42 പേര്‍ക്ക് പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രി സര്‍ട്ടിഫിക്കറ്റ് നല്‍കി.












Click it and Unblock the Notifications