Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിക്കാത്ത രോഗിയെ മോര്‍ച്ചറിയിലാക്കി

ആലപ്പുഴ: വിഷം ഉള്ളില്‍ച്ചെന്നതിനെ തുടര്‍ന്ന് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച യുവതിക്ക് മോര്‍ച്ചറിയിലെത്തിയപ്പോള്‍ ചലനം. നവംബര്‍ പത്ത് വെള്ളിയാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സംഭവം.ഇതേതുടര്‍ന്ന് അരിശം പൂണ്ട രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി സാമഗ്രികള്‍ അടിച്ചുതകര്‍ത്തു.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കഞ്ഞിക്കുഴി ഇടച്ചിറയില്‍ വീട്ടില്‍ സണ്ണിയുടെ ഭാര്യ സുബീറ്റ(27)യെയാണ് നവംബര്‍ 10വെള്ളിയാഴ്ച മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.രാവിലെ 11 മണിക്കാണ് സുബീറ്റയെ ആശുപത്രിയിലെത്തിച്ചത്.ഉച്ചക്ക് രണ്ടു മണിക്ക് യുവതി മരിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു.

എന്നാല്‍ പോസ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയ ജഡം മോര്‍ച്ചറിക്കു മുന്നിലെത്തിയപ്പോള്‍ ജീവനുള്ളതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്രെ.തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും അത്യാഹിതവിഭാഗത്തിലെത്തിച്ചു.കൂടുതല്‍ പരിശോധനകള്‍ നടത്തിയശേഷം ഡോക്ടര്‍മാര്‍ വീണ്ടും മരണം സ്ഥിരീകരിച്ചു.

രോഷാകുലരായ ബന്ധുക്കള്‍ അക്രമാസക്തരായി.മോര്‍ച്ചറിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.കാഷ്വാലിറ്റിയുടെയും അഞ്ചാം വാര്‍ഡിന്റെയും ചില്ലുകള്‍ തകര്‍ത്തു.ആലപ്പുഴ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം ഇതാണ്: ഓര്‍ഗാനോ ഫോസ്ഫറസ് പോലുള്ള കീടനാശിനികള്‍ ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിക്കുന്നതെങ്കില്‍ ,മരിച്ച ശേഷവും ഹൃദയപേശികള്‍ക്കും ഞരമ്പുകള്‍ക്കും ചില അയവുകളും വികാസവും സംഭവിക്കാം.ഇക്കാരണത്താല്‍ മൃതദേഹത്തിന്റെ കൈകാലുകള്‍ ചലിച്ചിരിക്കാനാണ് സാധ്യത.

ഇതിനിടെ സ്ത്രീധന പീഡനം മൂലമാണ് മകള്‍ മരിച്ചതെന്ന് പിതാവ് വാടയ്ക്കല്‍ പുത്തന്‍ പുരയ്ക്കല്‍ അംബ്രോസ് ആരോപിച്ചു.നാളികേര വ്യാപാരിയായ സണ്ണിയും സുബീറ്റയും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്.

സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആരോഗ്യമന്ത്രി വി.സി.കബീര്‍ മണിക്കൂറുകള്‍ക്കകം ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. എം.ഒ.അന്നമ്മയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+