എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് മലങ്കരയിലെത്തുന്നു
കോട്ടയം: പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളുടെ തലവന്‍ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തുന്നു.
പാത്രിയര്‍ക്കീസിനൊപ്പം ആര്‍ച്ച് ബിഷപ്പ് സമാനിയിനോസ്( സ്വിറ്റ്സര്‍ലണ്ട്), ആര്‍ച്ച് ബിഷപ്പ് അയോനിസ്( പെര്‍ഗാമണ്‍), ആര്‍ച്ച് ഡീക്കന്‍ എന്നിവരും മലങ്കരയിലെത്തുന്നുണ്ട്.
നവംബര്‍ 17 വെള്ളിയാഴ്ച പാത്രിയര്‍ക്കീസും സംഘവും നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങും. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ സ്വീകരണം. വൈകിട്ട് കൊച്ചിയില്‍ ഗ്രീക്ക് അംബാസിഡറുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
18 ശനിയാഴ്ച രാവിലെ 9.30 ന് കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയിലും വൈകീട്ട് ദേവലോകം അരമനയിലും സ്വീകരണം നല്‍കും.
19 ഞായറാഴ്ച പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പരുമല പള്ളിയില്‍ നടത്തുന്ന കുര്‍ബാനയില്‍ പാത്രിയര്‍ക്കീസും സംഘവും പങ്കെടുക്കും. ഉച്ചയ്ക്ക് 2.30 ന് പരിശുദ്ധ ഔഗേന്‍ കാതോലിക്ക ബാവയുടെ ചരമ രജത ജൂബിലി ചടങ്ങില്‍ പങ്കെടുത്ത ശേഷം സംഘം മടങ്ങും.
പാത്രിയര്‍ക്കീസിനെയും സംഘത്തെയും സംസ്ഥാന അതിഥികളായി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications