ഉഷ സംഭവം: കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആന്റണി
തിരുവനന്തപുരം: കലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരി പി.ഇ.ഉഷയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കലിക്കറ്റ് സര്‍വകലാശാലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാതിപ്രസരം കണക്കിലെടുത്ത് വനിതാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതു പോലെ പി.ഇ.ഉഷയ്ക്ക് സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് സ്ഥലംമാറ്റം നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications