ഉഷ കേസ് : തീരുമാനം രണ്ടുമാസത്തിനുള്ളില്‍ വേണം
തിരുവനന്തപുരം: പി.ഇ. ഉഷയുടെ കേസില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളിന്മേല്‍ രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കണം.
വനിതാ കമ്മിഷന്റെ ശുപാര്‍ശ ലഭിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുത്തു കമ്മിഷനെ അറിയിക്കണമെന്നാണ് നിയമം. ശുപാര്‍ശകള്‍ തള്ളിക്കളയുകയാണെങ്കില്‍ അതിന് തക്കതായ നീതീകരണവും വേണം. വനിതാ കമ്മിഷന് ജുഡീഷ്യല്‍ അധികാരമില്ല. അന്വേഷണം നടത്തുന്നതിനു മാത്രമേ അധികാരമുള്ളൂ. എന്നാലും കമ്മിഷന്റെ ശുപാര്‍ശകള്‍ ഏകപക്ഷീയമായി തള്ളിക്കളയാനാവില്ല.
ഉഷ കേസില്‍ സര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞ ശേഷമേ കമ്മിഷന്‍ അടുത്ത നടപടി സ്വീകരിക്കുകയുള്ളൂ.
ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാന്‍ വനിതാ കമ്മിഷന് ആക്ടില്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച റൂളിങിന് അന്തിമ രൂപം ആയിട്ടില്ല. റൂള്‍ സര്‍ക്കാര്‍ അംഗീകരിച്ച് സബ്ജക്ട് കമ്മിറ്റി പാസാക്കിയെടുക്കണം.
വനിതാ കമ്മീഷന് ഡി ഐ ജി റാങ്കിലുള്ള ഡയറക്ടറും ഒരു സി ഐ, എസ് ഐ, നാലു കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരുമാണ് ഉള്ളത്. പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാന്‍ കമ്മിഷന് പ്രോസിക്യൂട്ടറും ഇല്ല.












Click it and Unblock the Notifications