വനിതാ ഹോസ്റലില്‍ റാഗിംഗ്
തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റലില്‍ റാഗിംഗ് നടന്നതായി പരാതി. റാഗിംഗിന് ഇരയായ പെണ്‍കുട്ടിയുടെ പരാതി പൊലീസിന് കൈമാറാന്‍ സര്‍വകലാശാല തീരുമാനിച്ചു.
ഹോസ്റലിലെ അന്തേവാസിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് തന്നെ ഒരു സംഘം വിദ്യാര്‍ത്ഥിനികള്‍ മാനസികമായും ശാരീരീകമായും പീഡിപ്പിച്ചുവെന്ന് സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ഒക്ടോബര്‍ രണ്ടാം തീയതി തന്നെ ഹോസ്റലില്‍ വച്ച് ചില മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ വരയ്ക്കാനും പാട്ടുകള്‍ പാടാനും ആവശ്യപ്പെട്ടു എന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗവ. ലോ കോളേജിലെ നാല് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനികളെ ഹോസ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു.
സംഭവത്തെ കുറിച്ച് രജിസ്ട്രാര്‍ ജി.സിദ്ധാര്‍ത്ഥന്‍ അന്വേഷിച്ച് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി പൊലീസിന് കൈമാറാന്‍ നവംബര്‍ ഒമ്പതിന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications