രേവതി പട്ടത്താനം നവംബര്‍ 11ന്
കോഴിക്കോട് : ചരിത്രപ്രസിദ്ധമായ രേവതി പട്ടത്താനം നവംബര്‍ 11ന് തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും.
രാവിലെ തളി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ ചടങ്ങുകള്‍ ആരംഭിക്കും. സാമൂതിരി രാജാവ് പി.കെ.ഏട്ടനുണ്ണി രാജയായിരിക്കും പട്ടത്താനം മഹാധ്യക്ഷന്‍. മന്ത്രി സി.കെ.നാണു പട്ടത്താനം ഉദ്ഘാടനം ചെയ്യും.
ഇത്തവണ വേദസദസ്സില്‍ കരിമാരില്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ നടത്തുന്ന പ്രഭാഷണം, കവിയരങ്ങ്, കൂടിയാട്ടം, നൃത്തം, കൃഷ്ണനാട്ടം തുടങ്ങിയവയും പട്ടത്താനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications