എന്താണ് രേവതി പട്ടത്താനം ?
പണ്ഡിതന്മാരായ നമ്പൂതിരിമാര്‍ക്ക് നല്‍കുന്ന സമ്മാനമാണ് താനം എന്ന ദാനം. കര്‍മ്മം കൊണ്ടും അറിവ് കൊണ്ടും നേടുന്ന വിദ്യകളുണ്ട്. ഇതില്‍ അറിവ് കൊണ്ട് നേടുന്നതാണ് പട്ടത്താനം. കര്‍മ്മം കൊണ്ട് നേടുന്നത് കര്‍മ്മിത്താനമാണ്.
തളിയില്‍ താനം എന്നറിയപ്പെടുന്ന രേവതി പട്ടത്താനം തുലാമാസത്തിലെ രേവതി മുതല്‍ തിരുവാതിര വരെ കോഴിക്കോട് തളിയില്‍ ക്ഷേത്രത്തില്‍ വച്ചാണ് നടത്തിയിരുന്നത്. അന്ന് കൂടല്ലൂര്‍ പട്ടേരിമാരായിരുന്നു നമ്പൂതിരിമാരുടെ ജ്ഞാനം അളക്കാന്‍ വിധികര്‍ത്താക്കളായിരുന്നത്. സാമൂതിരി രാജാവ് നമ്പൂതിരിമാര്‍ക്ക് താനം നല്‍കുന്നു.
വളരെ വിഷമം പിടിച്ച ഈ ശാസ്ത്രപരീക്ഷ പ്രാഭാകരം, കൗമാരിലം, വ്യാകരണം, വേദാന്തം എന്നിങ്ങനെ നാല് വിഷയങ്ങളിലായാണ് നടത്തിയിരുന്നത്. മേല്‍പ്പത്തൂര്‍ ഭട്ടതിരി പോലും ആറ് തവണ ഇതില്‍ പരാജയപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.
ഐതിഹ്യം
കോഴിക്കോട് സാമൂതിരിക്കുടുംബത്തില്‍ പണ്ട് ജ്യേഷ്ഠാനുജത്തിമാരായി രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അതില്‍ ആദ്യം ആണ്‍കുട്ടിയെ പ്രസവിച്ചത് അനുജത്തിയായിരുന്നു. തനിക്ക് ജനിക്കുന്ന ആണ്‍കുഞ്ഞിനെ സാമൂതിരിപ്പാടായി വാഴിക്കാന്‍ ജ്യേഷ്ഠത്തി അനുജത്തിയുടെ മകനെ വിഷം കൊടുത്തു കൊന്നു.
പില്‍ക്കാലത്ത് സാമൂതിരിപ്പാടായിത്തീര്‍ന്ന ജ്യേഷ്ഠത്തിയുടെ മകന്‍ ഈ വിവരം അറിഞ്ഞ് പണ്ഡിതന്മാരുമായി ആലോചിച്ച് പാപപരിഹാരാര്‍ത്ഥം തുടങ്ങിയതാണ് രേവതി പട്ടത്താനമെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications