കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ അപാകത: കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കുന്നതിന് പുതിയ നിയമാവലി രൂപീകരിക്കാന്‍ കേരള ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നവംബര്‍ പത്ത് വെള്ളിയാഴ്ച ഈ വര്‍ഷത്തെ മേല്‍ശാന്തി തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മേല്‍ശാന്തിയെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് സമിതിയില്‍ ഈ രംഗത്തെ വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് എസ്. ശങ്കരസുബന്‍, ജസ്റ്റിസ് എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് നിര്‍ദ്ദേശിച്ചു.

ഈ വര്‍ഷത്തെ മേല്‍ശാന്തി തിരഞ്ഞെടുപ്പിനുള്ള സമിതിയെ നിയോഗിച്ചതില്‍ അപാകതകള്‍ ഉണ്ടായിരുന്നതായി കോടതി പറഞ്ഞു. എന്നാല്‍ മണ്ഡലപൂജക്കാലം അടുത്തതിനാല്‍ ഇക്കൊല്ലത്തെ മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ കോടതി ഇടപെടല്‍ വേണ്ടെന്നു വച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X