കരിമ്പുലിയുടെ ജീവന്‍ അപകടത്തിലാവുന്നു
വയനാട്: പെരുന്തട്ടയില്‍ നിന്ന് വനം വകുപ്പ് നവംബര്‍ അഞ്ച് ശനിയാഴ്ച പിടികൂടിയ കരിമ്പുലിയുടെ ജീവന്‍ അപകടത്തില്‍.
കൂട്ടിനുള്ളില്‍ കഴിയുന്ന പുലി ഇപ്പോള്‍ അവശനിലയിലാണ്. കാണാനെത്തുന്നവര്‍ക്കുനേരെ ചീറ്റിയടുക്കുന്നതിനിടയില്‍ ഇരുമ്പ് കമ്പിയിലിടിച്ചു പരിക്കേറ്റതിനാല്‍ പുലിയുടെ മുഖമാകെ വ്രണമായിരിക്കുന്നു. ഇരുമ്പ് കമ്പികളില്‍ കടിച്ചതിന്റെ ഫലമായി പല്ലില്‍ നിന്നും ചോര ഒഴുകുകയും മുന്‍കാല്‍ ഉപയോഗിച്ച് ഇരുമ്പഴികളില്‍ മാന്തിയതു കാരണം നഖങ്ങള്‍ ഇളകുകയും ചെയ്തിട്ടുണ്ട്. വനം വകുപ്പധികൃതര്‍ നല്കിയ ഭക്ഷണം കഴിക്കാന്‍ കരിമ്പുലി തയ്യാറാവാത്തത് അതിന്റെ അവശത വര്‍ധിപ്പിച്ചിരിക്കുകയാണ്.
കരിമ്പുലിയുടെ ജീവന്‍ അപകടത്തിലായിട്ടും വൈദ്യസഹായം നല്കുന്നതിനുള്ള നടപടി വനംവകുപ്പധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുത്തങ്ങ സന്ദര്‍ശിച്ച വനം മന്ത്രി സി.കെ.നാണു പുലിയെ സ്വതന്ത്രമാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications