റെയ്ഡ്: എറണാകുളത്ത് കള്ളുഷാപ്പുകള്‍ അടച്ചിട്ടു
കൊച്ചി: പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നടത്തുന്ന നിരന്തരമായ റെയ്ഡുകളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ കള്ളുഷാപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു.
കൊല്ലത്തും തിരുവനന്തപുരത്തും അടുത്തിടെയുണ്ടായ വിഷമദ്യദുരന്തത്തെത്തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ എറണാകളും ജില്ലയിലെ കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.
ചെത്തിയെടുത്ത കള്ള് സ്വീകരിക്കാന്‍ ഷാപ്പുകള്‍ തയ്യാറാകാഞ്ഞതോടെ ചെത്തുതൊഴിലാളികള്‍ നേരിട്ട് കള്ള് വിതരണം ചെയ്യുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കള്ള് വിതരണം നടത്തുന്ന വൈപ്പിനില്‍ കള്ള് വാങ്ങാനുള്ള തിരക്ക് കൂടുതലായിരുന്നു.












Click it and Unblock the Notifications