യുഎസ് പ്രസിഡണ്ട് ഫലം:അടുത്തയാഴ്ചയാകും
ഫ്ലോറിഡ: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പുഫലം അനിശ്ചിതത്വത്തിലാക്കിയ ഫ്ലോറിഡയിലെ ഫലം നവംബര്‍14 ചൊവാഴ്ച വരെ പ്രഖ്യാപിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ അമേരിക്കയിലെ 43-ാമത്തെ പ്രസിഡണ്ട് ആരാകുമെന്ന് അറിയാന്‍ അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടിവരും.
ചില കൗണ്ടികളിലെ വോട്ടെടുപ്പിനെക്കുറിച്ചും മറ്റും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പുഫലം നിയമനടപടികളില്‍ കുടുങ്ങിക്കിടിക്കുകയാണ്. പ്രധാനമായും പാം ബീച്ച് കൗണ്ടിയിലെ വോട്ടെടുപ്പിനെക്കുറിച്ചാണ് ഏറെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫ്ലോറിഡയിലെ ആകെയുള്ള 67 കൗണ്ടികളില്‍ 66 എണ്ണത്തില്‍ അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷ് എതിര് സ്ഥാനാര്‍ത്ഥി ഡെമോക്രാറ്റ് അല്ഗോറിനേക്കാള് 229 വോട്ടുകളുടെ വ്യത്യാസത്തിന് മുന്നിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി 53 കൗണ്ടികളിലെ ഫലം മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഇതു പ്രകാരം ബുഷ് 1,784 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
വിവാദമായ പാം ബീച്ച് കൗണ്ടിയിലെ വോട്ടെണ്ണല്‍ നവംബര്‍ 11 ശനിയാഴ്ചയാണ് തുടങ്ങുക. 13ന് ഫലം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലോറിഡയിലെ എല്ലാ കൗണ്ടികളിലെയും തിരഞ്ഞെടുപ്പുഫലങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കേണ്ട അവസാന ദിവസം നവംബര്‍ 14 ചൊവാഴ്ച ആണ്. പോസ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്ക്കേണ്ടഅവസാനദിവസം നവംബര്‍ 17ആണ്.ഫ്ലോറിഡയില്‍ നിന്നുള്ള ഭൂരിപക്ഷം നന്നേ കുറഞ്ഞാല്‍ പോസ്റല്‍ ബാലറ്റുകള്‍ നിര്‍ണ്ണായകമാവും.പ്രധാനമായും ബാല്‍ക്കന്‍സിലും മധ്യേഷ്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലുമുള്ള സൈനികരുടേതാണ് പോസ്റല്‍ വോട്ടുകള്‍.