കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഷിന് വിജയമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍

  • By Staff
Google Oneindia Malayalam News

തലാഹാസ്സീ (ഫ്ലോറിഡ): ഫ്ലോറിഡയിലെ 67 കൗണ്ടികളിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയായതായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷ് 327 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അസോസിയേറ്റഡ് പ്രസ്സ് വാര്‍ത്താ ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിനെത്തുടര്‍ന്ന് ബുഷിന്റെ അനുയായികള്‍ വിജയം അവകാശപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ അസോസിയേറ്റഡ് പ്രസ്സിന്റെ കണക്കുകള്‍ അന്തിമമായിരിക്കണമെന്നില്ല. ഫ്ലോറിഡയിലെ ഫലം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. പാം ബീച്ച് കൗണ്ടിയിലും മറ്റും നടന്ന കൃത്രിമങ്ങളെക്കുറിച്ചുള്ള ആരോപണത്തെ തുടര്‍ന്നാണിത്.

ഫ്ലോറിഡയില്‍ വീണ്ടും നടന്ന വോട്ടെണ്ണല്‍ ബുഷ് വിജയം ഉറപ്പിച്ചിരിക്കുന്നു. വൈസ് പ്രസിഡണ്ട് ഗോറും അനുയായികളും നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതില്‍ നിന്ന് പിന്മാറുമെന്ന് ഞങ്ങള്‍ കരുതുന്നു - ബുഷിന്റെ കാമ്പെയിന്‍ വക്താവ് കാരന്‍ ഹ്യൂജ്സ് പറഞ്ഞു. എന്നാല്‍ പോസ്റല്‍ ബാലറ്റുകള്‍ എണ്ണിയിട്ടില്ലാത്തതിനാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫ്ലോറിഡയിലെ നിരീക്ഷകന്‍ വാറന്‍ ക്രിസ്റഫര്‍ അഭിപ്രായപ്പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X