കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഞായറാഴ്ച

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെയും മറ്റു ഭാരവാഹികളുടെയും എഐസിസി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് നവംബര്‍ 12 ഞായറാഴ്ച നടക്കും. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഞായറാഴ്ചയാണ്.

രാജ്യത്തൊട്ടാകെയുള്ള 800 അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളാണ് അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പാര്‍ട്ടി പ്രസിഡന്റിനെ നിശ്ചയിക്കുന്ന വോട്ടര്‍മാര്‍. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം സോണിയാ ഗാന്ധിയും മുന്‍ ഉത്തര്‍ പ്രദേശ് പിസിസി പ്രസിഡന്റ് ജിതേന്ദ്ര പ്രസാദയും തമ്മിലാണ്.

പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളില്‍ ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിനു ശേഷം മുദ്രവെച്ച ബാലറ്റു പെട്ടികള്‍ ദില്ലിയിലെത്തിച്ച ശേഷം നവംബര്‍ 15 ബുധനാഴ്ച വോട്ടെണ്ണല്‍ നടക്കും. എഐസിസി തിരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കുന്ന രാം നിവാസ് മിര്‍ധ അന്നു തന്നെ ഫലപ്രഖ്യാപനം നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X