നവംബര്‍ 15ന് ബാങ്ക് സമരം
ദില്ലി: നവംബര്‍ 15ന് രാജ്യത്ത് ബാങ്കിംഗ് മേഖല സ്തംഭിക്കും.ബാങ്ക് സ്വകാര്യവല്ക്കരണ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ മുഴുവന്‍ യൂണിയനുകളും അന്ന് പണിമുടക്കും .
ധനമന്ത്രി യശ്വന്ത് സിന്‍ഹയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.റിസര്‍വ് ബാങ്കിലേതുള്‍പെടെ രാജ്യത്തെ 15 ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമരസമിതി കണ്‍വീനര്‍ എസ് .ആര്‍.സെന്‍ ഗുപ്ത പറഞ്ഞു.












Click it and Unblock the Notifications