മുംബൈയില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നു
പൂന : മുംബൈയില്‍ നിന്നും അഹമദാബാദിലേക്ക് ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടപ്പാക്കുന്ന കാര്യം ആലോചനയിലാണെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ദിഗ്വിജയസിംഹ്.
ജപ്പാന്‍ മാതൃകയിലുള്ള പദ്ധതിക്ക് 20 കോടി രൂപ ചെലവ് വരുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പഠനം പൂര്‍ത്തിയാവുമെന്നും നവംബര്‍ 10 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ മന്ത്രി അറിയിച്ചു.
ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെമുംബൈ-അഹമദാബാദ് യാത്രാ സമയം ഒന്നരമണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള ഭൂമി റെയില്‍വെ വകുപ്പ് നല്‍കും. സ്വകാര്യ കമ്പനികള്‍ ഇതിനായി മുതല്‍ മുടക്ക് നടത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications