നെടുമാരന്‍ വഴങ്ങി ; ഗോപാലുമൊത്ത് വീണ്ടും കാട്ടിലേക്ക്
ചെന്നൈ : കന്നട നടന്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ വീരപ്പനുമായി ചര്‍ച്ച നടത്തുന്നതിനായി നക്കീരന്‍ എഡിറ്റര്‍ ഗോപാലും മറ്റ് രണ്ട് പേരുമൊത്ത് നവംബര്‍ 11 ശനിയാഴ്ച രാത്രി തമിഴ്നേതാവ് പി.നെടുമാരന്‍ വീണ്ടും കാട് കയറും.
നവംബര്‍ 11 ശനിയാഴ്ച തന്റെ വസതിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെടുമാരന്‍ ഇക്കാര്യം അറിയിച്ചത്. കര്‍ണാടക --തമിഴ്നാട് സര്‍ക്കാരുകളുടെയും മറ്റ് പ്രമുഖരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ വീണ്ടും വീരപ്പനെ കാണാന്‍ സമ്മതിച്ചതെന്ന് നെടുമാരന്‍ അറിയിച്ചു.
വീരപ്പനുമായി നടത്താനുദ്ദേശിക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നെടുമാരന്‍ വെളിപ്പെടുത്താന്‍ തയാറായില്ല. പത്രപ്രവര്‍ത്തകനായ സുകുമാരന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രൊഫ.കല്യാണി എന്നിവരാണ് കാട്ടിലേക്ക് പുറപ്പെടുന്ന മറ്റുള്ളവര്‍.












Click it and Unblock the Notifications