കേന്ദ്രമന്ത്രി പഥക്കിന്റെ രാജിക്ക് സമ്മര്‍ദം
ദില്ലി: അഹമ്മദാബാദ് സംവരണ വിരുദ്ധ ലഹളക്കേസില്‍ കോടതി കുറ്റപത്രം നല്കിയ ഹരീന്‍ പഥക്കിനെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദം.വര്‍ഗീയ ലഹളക്കേസില്‍ കോടതി കുറ്റപ്പെടുത്തിയ പഥക്കിന്റെ രാജിയാവശ്യപ്പെടണമെന്ന് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.മുന്നണി സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫെര്‍ണാണ്ടസ് വാജ്പേയിയെ സന്ദര്‍ശിച്ച് പഥക്കിനെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
പഥക്ക് രാജിവെച്ചില്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
എന്നാല്‍ പഥക്ക് രാജിവെച്ചാല്‍ അയോധ്യാകേസില്‍ കുറ്റക്കാരായ മന്ത്രിമാരായ എല്‍.കെ.അദ്വാനി,മുരളീമനോഹര്‍ ജോഷി,ഉമാഭാരതി എന്നിവരുടെ രാജിക്കുവേണ്ടിയും മുറവിളിയുയരുമെന്നതാണ് പ്രധാനമന്ത്രിയെ കുഴക്കുന്നത്.












Click it and Unblock the Notifications