യന്ത്രമനുഷ്യന്‍ ശസ്ത്രക്രിയ നടത്തിയത് കൗതുകമായി
കോയമ്പത്തൂര്‍: ഫ്രാന്‍സിലെ ആശുപത്രിയില്‍ യന്ത്രമനുഷ്യന്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ തത്സമയ സംപ്രേക്ഷണം ആയിരത്തോളം ഇന്ത്യന്‍ ശസ്ത്രക്രിയാ വിദഗ്ദ്ധര്‍ക്കു വിസ്മയമായി.
കോയമ്പത്തൂര്‍ രാജസ്ഥാനി ഹാളില്‍ നവംബര്‍ 10 വെള്ളിയാഴ്ച നടന്ന മൂന്നാം അന്താരാഷ്ട്ര താക്കോല്‍ദ്വാര ശസ്ത്രക്രിയാ ശില്പശാലയിലാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടന്ന ശസ്ത്രക്രിയ തത്സമയം പ്രദര്‍ശിപ്പിച്ചത്.
കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന സിയൂസ് എന്ന യന്ത്രമനുഷ്യനാണ് ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പിത്താശയക്കല്ല് നീക്കം ചെയ്തത്. രോഗിയുടെ ശസ്ത്രക്രിയ നടന്ന ഭാഗം വൃത്തിയാക്കുന്നതു മുതല്‍ തുന്നലിടുന്നതു വരെ യന്ത്രമനുഷ്യന്‍ തന്നെയാണ് ചെയ്തത്.
ശസ്ത്രക്രിയ സംബന്ധിച്ച സംശയങ്ങള്‍ക്ക് യന്ത്രമനുഷ്യനെ നിയന്ത്രിച്ച സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലാ ശസ്ത്രക്രിയാ വിഭാഗത്തിലെ പ്രൊഫ.ലിറോയ് ജോയല്‍ തത്സമയം ഫ്രാന്‍സില്‍ നിന്ന് മറുപടി നല്കി. കോയമ്പത്തൂര്‍ വേദനായകം ആശുപത്രിയിലിരുന്ന് ഡോ.സി.പളനിവേലു, ഡോ.ബാരി എ.സാള്‍ക്കി(യുഎസ്എ), ഡോ.എം.ജെ.മക്മോഹന്‍ബ്രിട്ടന്‍) എന്നിവര്‍ പ്രൊഫ.ജോയലിനെയും ശില്പശാലയില്‍ പങ്കെടുക്കുന്നവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിച്ചു.












Click it and Unblock the Notifications