ട്രെയിന്‍ കയറിയിറങ്ങി എട്ട് മരണം
പട്ന : ബിഹാറിലുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ ട്രെയിന്‍ കയറി എട്ട് പേര്‍ മരണമടഞ്ഞു.
നവംബര്‍ 11 ശനിയാഴ്ചയാണ് അത്യാഹിതം ഉണ്ടായത്. ബ്രഹിയ സ്റേഷനില്‍ വച്ച് അഞ്ച് പേര്‍ പാളം മുറിച്ച് കടക്കുമ്പോള്‍ പാഞ്ഞു വന്ന തൂഫാന്‍ എക്സ്പ്രസ് ഇവരുടെ മേല്‍ കയറിയിറങ്ങുകയായിരുന്നു. കാര്‍ത്തിക പൂര്‍ണ്ണിമയോടനുബന്ധിച്ച് ഗംഗാസ്നാനം കഴിഞ്ഞ് വരികയായിരുന്നു ഇവര്‍.
മറ്റൊരു സംഭവത്തില്‍ ബരിയപ്പൂര്‍ സ്റേഷന് സമീപമുള്ള മുംഗറില്‍ വച്ച് ഡെക്കാന്‍ ജമല്‍പൂര്‍ എക്സ്പ്രസ് മൂന്ന് പേരുടെ മേല്‍ കയറിയിറങ്ങി. ഇവര്‍ തല്‍ക്ഷണം മരണമടഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications