Get Updates
Get notified of breaking news, exclusive insights, and must-see stories!

മതപരിവര്‍ത്തനം ഭരണത്തിന്റെ ഒത്താശയോടെ : വിഎച്ച്പി

ദില്ലി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിനായി ക്രൈസ്തവ മിഷനറിമാര്‍ സംസ്ഥാന ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആരോപിച്ചു.

അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതിന് തെളിവുകള്‍ വിഎച്ച്പിക്ക് ലഭിച്ചിട്ടുണ്ടെന്ന് സംഘടനാ വര്‍ക്കിംഗ് പ്രസിഡണ്ട് അശോക് സിംഗാള്‍ അവകാശപ്പെട്ടു.

ക്രിസ്ത്യന്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുകയാണ് ക്രൈസ്തവ മിഷനറിമാരുടെ ലക്ഷ്യം. അരുണാചല്‍ പ്രദേശില്‍ അടുത്തിടെ170 പേര്‍ മതം മാറിയത് സംസ്ഥാന ഭരണത്തിന്റെ സഹായത്തോടെയാണ് - സിംഗാള്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ചില സ്ഥാപിത താല്പര്യങ്ങള്‍ ഈ സംഭവത്തില്‍ ഇടപെടുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണെന്നും സിംഗാള്‍ പറഞ്ഞു.

രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് വിഎച്ച്പി പ്രസിഡണ്ട് വിഷ്ണു ഹരി ഡാല്‍മിയയും ആരോപിച്ചു. കശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ശേഷം രാജ്യദ്രോഹശക്തികള്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലേക്കാണ് കടന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ എല്‍ടിടിയുടെ പിന്തുണയോടെ തമിഴ് ദേശീയവാദം മുറുകുകയാണ് - ഡാല്‍മിയ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+