കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്: കേരളത്തില്‍ 5 പേര്‍ വോട്ട് ചെയ്യും
തിരുവനന്തപുരം: നവംബര്‍ 12 ഞായറാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ അഞ്ചു പേര്‍ക്ക് മാത്രം വോട്ടവകാശം.
മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ ടി.ഒ. ബാലന്‍, സി.വി. പത്മരാജന്‍, എ.കെ. ആന്‍റണി, വയലാര്‍ രവി, ഇപ്പോഴത്തെ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള എന്നിവര്‍ക്കാണ് വോട്ടവകാശമുള്ളത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇവര്‍ അഞ്ചു പേരും വോട്ട് രേഖപ്പെടുത്തും.
കേരളത്തിലെ കെപിസിസിയിലേക്ക് തിരഞ്ഞെടുപ്പു നടന്നിരുന്നുവെങ്കില്‍ 300ഓളം പേര്‍ക്ക് വോട്ടവകാശമുണ്ടാകുമായിരുന്നു.












Click it and Unblock the Notifications