കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ബാലവേല തുടച്ചുനീക്കാന്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബാലവേല പാടെ ഇല്ലാതാക്കാനുള്ള പദ്ധതിക്ക് നവംബര്‍ 22 ബുധനാഴ്ച തുടക്കം.

കേരളത്തില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ പുനരധിവാസവും ക്ഷേമവും ലക്ഷ്യമാക്കി രൂപീകരിക്കുന്ന സംസ്ഥാനകൗണ്‍സില്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ രാജ്ഭവനില്‍ നവംബര്‍ 22 ന് ഉദ്ഘാടനം ചെയ്യും.

മൂന്ന് ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുക.അപകടകരമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 14 വയസ്സിനു താഴെയുള്ള കുട്ടികളെ സ്വതന്തരാക്കുകയും അവരെ പുനരധിവസിപ്പിക്കലുമാണ് ആദ്യ രണ്ടു ഘട്ടത്തില്‍ ചെയ്യുക.

ബാലവേലക്കെതിരെ പൊതുജനാവബോധം വളര്‍ത്തിയെടുക്കുകയാണ് മൂന്നാം ഘട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്.സംസ്ഥാന കൗണ്‍സിലിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് സംസ്ഥാന-ജില്ലാ തലങ്ങളില്‍ പദ്ധതിപ്രവര്‍ത്തനം നിയന്ത്രിക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X