പ്രമേഹത്തിനെക്കുറിച്ച് ബോധവല്കരണം
തിരുവനന്തപുരം: നോവൊ നോര്‍ഡിസ്ക് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രമേഹത്തിനെക്കുറിച്ച് ഇന്ത്യയിലെ 23 നഗരങ്ങളില്‍ നവംബര്‍ 14 ചൊവാഴ്ച ബോധവല്കരണ പരിപാടികള്‍ നടത്തും.
ലോക പ്രമേഹദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിലെ ജനസംഖ്യയില്‍ 30 ശതമാനത്തോളം പ്രമേഹരോഗികളുണ്ട്. ഈ രോഗത്തെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ നിലനില്ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുകയാണ് ബോധവല്കരണം കൊണ്ടുദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രമേഹം ബാധിച്ച സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കാനും നോവൊ നോര്‍ഡിസ്ക് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ക്ക് 18 വയസ്സു വരെ സൗജന്യമായി ഇന്‍സുലിന്‍ നല്കാനാണ് ഫൗണ്ടേഷന്‍ തീരുമാനം.












Click it and Unblock the Notifications