കേരളത്തില്‍ ബിജെപി അധികാരത്തിനടുത്തെത്തിയെന്ന്
തൃശൂര്‍: കേരളത്തില്‍ ബിജെപി വളരുകയാണെന്നും പാര്‍ട്ടി അധികാരത്തിന്റെ വളരെ അടുത്താണെന്നും ബിജെപി അഖിലേന്ത്യാ ട്രഷറര്‍ വേദ പ്രകാശ് ഗോയല്‍.
നവംബര്‍ 11ശനിയാഴ്ച ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനം ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ഇനിയും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications