മാണി-ബിജെപി ബന്ധം വിച്ഛേദിക്കണം : ജേക്കബ്
കൊച്ചി : ബിജെപിയുമായി ബന്ധം വേണ്ടെന്ന യുഡിഎഫ് തീരുമാനം എല്ലാ ഘടകക്ഷികള്‍ക്കും ബാധകമാണെന്ന് കേരളകോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് എംഎല്‍എ.
ബിജെപിയുമായി ബന്ധമുണ്ടെങ്കില്‍ മാണി അത് അവസാനിപ്പിക്കണം. കെ.എം.മാണിയെ യുഡിഎഫില്‍ നിന്നും പുറത്താക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടത് തന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്ന് നവംബര്‍ 11 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ ജേക്കബ് അറിയിച്ചു.
കോട്ടയം ജില്ലയില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് മാണി ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണോ ബിജെപിയുടെ മാത്രം തീരുമാനമാണോ എന്നറിയില്ല. ഇക്കാര്യത്തില്‍ എന്താണ് വിശ്വസിക്കേണ്ടതെന്ന് ജേക്കബ് ചോദിച്ചു.












Click it and Unblock the Notifications