കടവല്ലൂര്‍ അന്യോന്യം നവംബര്‍ 15ന് തുടങ്ങും
തൃശ്ശൂര്‍ : ചരിത്രപ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം നവംബര്‍ 15 ബുധനാഴ്ച കടവല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ആരംഭിക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്യോന്യം ഉദ്ഘാടനം ചെയ്യുമെന്ന് അനോന്യ പരിഷത്ത് ഭാരവാഹികള്‍ നവംബര്‍ 10 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് സോമന്‍ കുറുവത്ത് അദ്ധ്യക്ഷനായിരിക്കും. ഡോ.എം.ലീലാവതി മുഖ്യപ്രഭാഷണവും സ്വാമി സ്വപ്രഭാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രൊഫ.എം.എന്‍.വിജയന്‍, കെ.വേണു എന്നിവര്‍ ഇത്തവണ അന്യോന്യത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തും. ദേവജ്ഞരുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകളാരംഭിക്കുക. നവംബര്‍ 16ന് ഋഗ്വേദാര്‍ച്ചന, ശീവേലി, കലശമെഴുന്നള്ളിപ്പ്, അന്യോന്യം വാരമിരിക്കല്‍ എന്നിവയ്ക്ക് ശേഷം വൈകുന്നേരം അനോന്യം നടക്കും.
സാമവേദാര്‍ച്ചനയും സാമവേദവാരമിരിക്കലും എന്നീ ചടങ്ങുകള്‍ നവംബര്‍ 25നാണ്.വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഗത്ഭര്‍ നടത്തുന്ന പ്രഭാഷണം, സംഘക്കളി, പഞ്ചവാദ്യം,സംഗീതക്കച്ചേരികള്‍, സാഹിത്യ സത്സംഗം, തിരുവാതിരക്കളി എന്നിവയും അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications