മലേഷ്യയില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങണം : നായനാര്‍
തിരുവനന്തപുരം : മലേഷ്യന്‍ എയര്‍ലൈന്‍സിന് മലേഷ്യയില്‍ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ വ്യോമയാന വകുപ്പിനോട് ആവശ്യപ്പെട്ടു.
കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിക്കുന്നതിന് ഇത് സഹായകമാവുമെന്ന് വ്യോമയാനമന്ത്രി ശരത്യാദവിന് അയച്ച കത്തില്‍ നായനാര്‍ പറഞ്ഞു. അനുമതിക്കായി മലേഷ്യന്‍ അധികൃതര്‍ വ്യോമയാന വകുപ്പിനെ സമീപിച്ചതായും നായനാര്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 10 വ്യാഴാഴ്ച തന്നെ സന്ദര്‍ശിച്ച മലേഷ്യന്‍ ടൂറിസം മന്ത്രി അബ്ദുല്‍ ഷേക്ക് ഫദ്സിര്‍ കേരളത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും നായനാര്‍ അറിയിച്ചു.












Click it and Unblock the Notifications