കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ : ഉയരം കൂട്ടരുതെന്ന് പഠനറിപ്പോര്‍ട്ട്

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ പെരിയാര്‍ വന്യജീവിസങ്കേതവും കുമിളിയും മുങ്ങുമെന്ന് വന ഗവേഷണ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

136 അടിയില്‍ നിന്നും 152 അടിയായി ജലനിരപ്പ് ഉയര്‍ത്തുകയാണെങ്കില്‍ ഓര്‍ക്കിഡുകള്‍ ഉള്‍പ്പടെയുള്ള അപൂര്‍വ സസ്യജനുസുകള്‍ വെള്ളത്തില്‍ മുങ്ങുമെന്നും വനമേഖലയിലെ ജൈവസന്തുലിതാവസ്ഥ തകരാറിലാവുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

തേക്കടി കുമിളി മേഖലയിലെ വന്യമൃഗങ്ങളുടെ നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാവും. വിനോദസഞ്ചാരത്തിലൂടെ കിട്ടുന്ന വരുമാനത്തെ ഇത് ബാധിക്കും. ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഇപ്പോഴുള്ള 14.308 ചതുരശ്ര കിലോമീറ്ററില്‍ നിന്നും 25.521 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ റിസര്‍വോയറിന്റെ വിസ്തീര്‍ണ്ണം വര്‍ദ്ധിക്കുമെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ പഠനസംഘം കണ്ടെത്തിയിട്ടുണ്ട്.

റിസര്‍വോയറിലെ 25 ദ്വീപുകള്‍ ജൈവപരമായും വന്യജീവികള്‍ക്കുള്ള ആഹാരമേഖലയെന്ന നിലയിലും വളരെ പ്രധാനമാണ്. പെരിയാര്‍ സങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ള 1,965 തരം പുഷ്പിക്കുന്ന സസ്യങ്ങള്‍ കേരളത്തില്‍ വച്ചേറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് ഇവിടെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ളതും സംഭവിച്ചതുമായ സസ്യങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നാല്‍ ഇവയും മുങ്ങിപ്പോകുമെന്ന് പഠനത്തില്‍ പറയുന്നു.

പീച്ചിയിലെ കേരള വന ഗവേഷണ ഇന്‍സ്റിറ്റ്യൂട്ടിന് വേണ്ടി ഡോ.എസ്.ശങ്കര്‍, ഡോ.എന്‍.ശശിധരന്‍, ഡോ. പി.എസ്. ഈശ എ.ആര്‍.ആര്‍. മേനോന്‍ എന്നിവരാണ് പഠനം നടത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X