സൗന്ദര്യവും പണവും കുറഞ്ഞതിന് പീഡനം
തിരൂര്‍ : ഭാര്യക്ക് സൗന്ദര്യവും പണവുമില്ലെന്ന കാരണത്താല്‍ പീഡിപ്പിച്ചതായി പരാതി.
നിറമരുതൂര്‍ തെക്കുമ്പാട്ട് അയ്യപ്പന്റെ മകള്‍ വള്ളിയാണ് ഭര്‍ത്താവും വീട്ടുകാരും സൗന്ദര്യം കുറഞ്ഞതിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയത്. വള്ളിയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരൂര്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
21 വര്‍ഷം മുമ്പാണ് വള്ളിയും ചാത്തനും തമ്മില്‍ വിവാഹിതരായത്. 13 വര്‍ഷം മുമ്പ് ഇയാള്‍ വിദേശത്ത് പോയി ധാരാളം പണമുണ്ടാക്കിയതിന് ശേഷമാണ് ഇയാളും വീട്ടുകാരും ചേര്‍ന്ന് മാനസികവും ശാരീരികവുമായി തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വള്ളി പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications