Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രൊഫ.കെ.എന്‍.പണിക്കര്‍ സംസ്തൃത യൂണി. വിസി

തിരുവനന്തപുരം: സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ.കെ.എന്‍.പണിക്കരെ നിയമിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാംഗ് ഉത്തരവായി. പ്രശസ്ത ചരിത്രകാരനായ പ്രൊഫ.പണിക്കര്‍ ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പ്രൊഫസറും അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികനുമാണ്.

വിസി നിര്‍ണയസമിതി പണിക്കര്‍ക്കു പുറമെ സംസ്കൃത സര്‍വകലാശാല പ്രിന്‍സിപ്പല്‍ ഡീന്‍ ഓഫ് സ്റഡീസ് പ്രൊഫ.ശങ്കരന്‍, പ്രൊഫ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവരുടെ പേരുകളാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. സര്‍ക്കാര്‍ പ്രതിനിധിയും സര്‍വകലാശാല സെനറ്റ് പ്രതിനിധിയും പ്രൊഫ.പണിക്കരുടെ പേരു മാത്രമേ മുന്നോട്ടു വെച്ചുള്ളൂ. എന്നാല്‍ യുജിസി പ്രതിനിധി പ്രൊഫ.ശങ്കരനു പുറമേ സംസ്കൃത പണ്ഡിതനായ പ്രൊഫ.ചന്ദ്രശേഖരന്‍ നായരുടെ പേരും നിര്‍ദ്ദേശിച്ചു.

പ്രൊഫ.പണിക്കര്‍ക്ക് സംസ്കൃത പശ്ചാത്തലമില്ലെന്ന തടസ്സവാദം യുജിസി പ്രതിനിധി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധി നിര്‍ദ്ദേശിച്ചയാളെ തന്നെ ഗവര്‍ണര്‍ വൈസ് ചാന്‍സലറായി നിയമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+