കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനറല്‍ വാട്ടറില്‍ രോഗാണുക്കളെ കണ്ടെത്തി

  • By Staff
Google Oneindia Malayalam News

പാലക്കാട് : മിനറല്‍ വാട്ടറുകള്‍ എന്ന പേരില്‍ കുപ്പിയിലാക്കി വില്‍ക്കുന്ന ജലത്തില്‍ രോഗബാധയുണ്ടാക്കുന്ന അണുക്കള്‍ ഉണ്ടെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി.

ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമിതിയുടെ അടിയന്തിരയോഗം ചേരും. കിണറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് കമ്പനികള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. വിപണിയിലുള്ള വിവിധ ബ്രാന്‍ഡുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

കമ്പനികളുടെ പ്രവര്‍ത്തനത്തെ കുറിച്ചും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരത്തെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം ഡിസംബറില്‍ വിളിച്ചു കൂട്ടുമെന്ന് സമിതി അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, കെ.സി.വേണുഗോപാല്‍, ആന്റണി രാജു എന്നിവര്‍ അറിയിച്ചു.

വിപണിയില്‍ ലഭ്യമായ ഏഴ് ബ്രാന്‍ഡുകളാണ് എറണാകുളത്തെ സെന്‍ട്രല്‍ ലബോറട്ടറിയില്‍ പരിശോധിച്ചത്. ഇവയില്‍ നാലിലും കോളിഫോം ബാക്ടീരിയ ഉള്ളതായി കണ്ടെത്തി. പാലക്കാട്ടുള്ള ഏഴ് കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമേ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ ലൈസന്‍സ് ഉള്ളൂ. പാലക്കാട് പ്രവര്‍ത്തിക്കുന്ന സുപ്രീം, സില്‍വര്‍ ക്രസ്റ് എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സില്ലാത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X