കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ്: കോണ്‍ഗ്രസ് ജെ എം എമ്മിനെ പിന്തുണയ്ക്കും

  • By Staff
Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സോറന്‍ വിഭാഗത്തെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്. നവംബര്‍ 11 ശനിയാഴ്ച രാത്രി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഫുര്‍കാന്‍ അന്‍സാരി വ്യക്തമാക്കിയതാണിത്.

നടപ്പാക്കാനാവുന്ന നിര്‍ദ്ദേശങ്ങളുമായി ജെ എം എം കോണ്‍ഗ്രസിനെ സമീപിച്ചാല്‍ പിന്തുണ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഫുര്‍കാന്‍ അന്‍സാരി പ്രഖ്യാപിച്ചു. ജാഖണ്ഡില്‍ ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രി സഭ രൂപീകരിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി അവകാശപ്പെടുന്നതു പോലെ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി ഒരു വിഭാഗം ബി ജെ പിയോടൊപ്പം പോകുമെന്ന റിപ്പോര്‍ട്ടുകളും അന്‍സാരി നിഷേധിച്ചു.

ദേശീയ ജനാധിപത്യ സഖ്യം പിളര്‍പ്പിന്റെ വക്കിലാണെന്നും നവംബര്‍ 13 തിങ്കളാഴ്ച ജെ എം എം നേതാവ് ഷിബു സോറന്‍ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏതാനും ഘടകകക്ഷികളുമായും സ്വതന്ത്ര എം എല്‍ എ മാരുമായി നടത്തുന്ന ചര്‍ച്ചയോടെ സംസ്ഥാനത്തെ രാഷ്ട്രീയാനിശ്ചിതത്വം അവസാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X