കേന്ദ്രമന്ത്രി പഥക് രാജിവച്ചു
ദില്ലി: കേന്ദ്ര പ്രതിരോധ സഹമന്ത്രി ഹരിന്‍ പഥക് നവംബര്‍ 11ശനിയാഴ്ച രാത്രി പ്രധാനമന്ത്രി വാജ്പേയിക്ക് രാജിക്കത്ത് നല്കി.
രാജിക്കാര്യം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ അദ്ദേഹം നേരിട്ട് വാജ്പേയിയുടെ കയ്യില്‍ രാജിക്കത്ത് നല്കുകയായിരുന്നു. 1985ല്‍ നടന്ന സംവരണ വിരുദ്ധപ്രക്ഷോഭത്തില്‍ ഒരു പൊലീസ് ഹെഡ്കോണ്‍സ്റബിള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് കോടതി ഇദ്ദേഹത്തിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.ഇതിനെ തുടര്‍ന്നാണ് പഥക് രാജിവെച്ചത്.
ഈ സംഭവത്തിലുള്‍പ്പെട്ട ഗുജറാത്ത് സംസ്ഥാനത്തിലെ മന്ത്രിയായ അശോക് ഭട്ടും രാജി നല്കിയേക്കുമെന്നറിയുന്നു.
കഴിഞ്ഞ ദിവസം നിയമമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ നിയമോപദേശമനുസരിച്ച് പ്രധാനമന്ത്രി പഥകിനോടും അശോക് ഭട്ടിനോടും രാജി ആവശ്യപ്പെട്ടിരുന്നു. പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും പഥകിന്റെ രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications