മദ്യദുരന്തം: ബിജെപി വഴിതടയും
തൃശൂര്‍: മദ്യനയം തിരുത്തുക, വ്യാജമദ്യദുരന്തം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുക,മന്ത്രി ശിവദാസമേനോന്‍ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭമാരംഭിക്കാന്‍ തൃശൂരില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നവംബര്‍ 20ന് സംസ്ഥാനത്തെങ്ങും വഴിതടയല്‍ സമരം നടത്തും.ഡിസംബര്‍ ഒന്നിന് മുമ്പ് മന്ത്രി ശിവദാസമേനോന്‍ രാജിവെക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികള്‍ തടയാനും തീരുമാനമായി.യോഗം ബിജെപി അഖിലേന്ത്യാ ട്രഷറര്‍ വി.വി.ഗോയല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.കെ.രാമന്‍പിള്ള,കെ.വി.ശ്രീധരന്‍ മാസ്റര്‍,പി.പി.മുകുന്ദന്‍,പി.എസ്.ശ്രീധരന്‍പിള്ള,മടിക്കൈ കുമാര്‍, ഡോ.റെയ്ച്ചല്‍ മത്തായി ,ശ്രീശന്‍ അടിയാട്ട് ,പി.സി.മോഹനന്‍മാസ്റര്‍ ,പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications