ബോംബ് സ്ഫോടനം: അഞ്ച് സിപിഎം കാര്‍ക്ക് പരിക്ക്
തലശ്ശേരി: ധര്‍മ്മടം ഒഴയില്‍ ഭാഗത്ത് ബോംബ് സ്ഫോടനത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സിപിഎം അധീനതയിലുള്ള പണിതീരാത്ത കെട്ടിടത്തിലാണ് ഞായറാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പ്രവര്‍ത്തകര്‍ക്കുനേരെ ഒരു വിഭാഗം ബോംബെറിയുകയായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു.എന്നാല്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായതാണെന്നാണ് ബിജെപി ആരോപണം.
സ്ഫോടനത്തെക്കുറിച്ച് തിരുവനന്തപുരത്തെ ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കും.ഇരുനിലകെട്ടിടത്തിന്റെ മുകള്‍ ഭാഗത്താണ് സ്ഫോടനം നടന്നത്.എകെജി സ്മാരക വായനശാലയാണ് താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
മുകളില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.വായനശാലയില്‍ ഫണ്ട് ശേഖരണം നടക്കുകയാണ്.ഇതിനിടയിലാണ് മുകളില്‍ സ്ഫോടനം നടന്നത്.
ഇതിനകത്ത് ഉണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.രജീഷിന്റെയും സജിത്തിന്റെയും കൈകള്‍ തകര്‍ന്നു.സിറാജിന്റെ കണ്ണുകള്‍ക്കാണ് പൊള്ളലേറ്റത്.റഹിമിനും താരിഖിനും ദേഹത്ത് ഷെല്ലുകള്‍ തുളഞ്ഞുകയറിയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ ചിതറിയ കൈയുടെ അവശിഷ്ടങ്ങള്‍ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു.
പരിക്കേറ്റ യുവാക്കളെ ഉടനെ സഹകരണ ആസ്പത്രിയിലെത്തിച്ചു.തലശേരി സിഐ കെ.ജയേന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്തെത്തി.കെട്ടിടവും മുറിയും പൊലീസ് നിരീക്ഷണത്തിലാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications