കൊച്ചനി കുറ്റം സമ്മതിച്ചു?
കൊല്ലം: കല്ലുവാതുക്കല്‍,കൊട്ടാരക്കര വിഷമദ്യദുരന്തത്തിലെ പ്രധാന പ്രതികളിലൊരാളായ കൊച്ചനി പൊലീസിനോട് കുറ്റം സമ്മതിച്ചതായി അറിയുന്നു.
വിഷമദ്യം വിതരണം ചെയ്തത് താനാണെന്ന് സമ്മതിച്ചെങ്കിലും ഇതിന്റെ ഉറവിടം ഏതാണെന്ന് കൊച്ചനി വെളിപ്പെടുത്തിയില്ലെന്നും അറിയുന്നു.
ഐജി സിബിമാത്യുവിന്റെ നേതൃത്വത്തില്‍ കൊല്ലം എസ് പി മനോജ് എബ്രഹാം,ഡിവൈഎസ്പി കെ.കെ .ജോഷ്വാ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊച്ചനിയെ ചോദ്യം ചെയ്യുന്നത്.
കൊല്ലം പൊലീസ് ക്ലബിലും അന്വേഷണസംഘം വാടക്കെടുത്ത പാരിപ്പള്ളിയിലുള്ള വീട്ടിലുമാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.












Click it and Unblock the Notifications