മണിച്ചന്‍ ഫോണ്‍ചെയ്തവരില്‍ ഐപിഎസുകാരും
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തത്തിലെ പ്രധാനപ്രതികളായ മണിച്ചനും കൊച്ചനിയും തങ്ങളുടെ സെല്‍ ഫോണില്‍ നിന്നും വിളിച്ചവരുടെ കൂട്ടത്തില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഉള്‍പെടുന്നു.
ഇതിനുപുറമെ സസ്പെന്‍ഷനിലായ ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ആര്‍.ദിനകരനെയും ഇവര്‍ ഫോണ്‍ ചെയ്തിട്ടുണ്ടെന്ന് ഐജി സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
എസ്കോട്ടലിന്റെ 61102,53138 എന്നീ നമ്പറുകളിലുള്ള ഫോണുകളില്‍ നിന്നാണ് ഐപിഎസുകാര്‍ക്കും മറ്റും വിളി പോയിട്ടുള്ളത്. ഇതില്‍ 61102 നമ്പറിലുള്ള ഫോണ്‍ ഉപയോഗിച്ചിട്ടുള്ളത് മണിച്ചനും 53138 നമ്പര്‍ ഫോണ്‍ കൊച്ചനിയുടേതുമാണ്.ഐപിഎസ് ഉദ്യോഗസ്ഥരെ ദിവസേന ഇവര്‍ വീടുകളിലും ഓഫീസുകളിലുമായി നാല് തവണ വരെ വിളിച്ചിട്ടുണ്ട്.ഈ രണ്ടു സെല്‍ഫോണുകളും ദിനകരന്റെ സ്വന്തം ആവശ്യത്തിനായി നല്കിയിട്ടുമുണ്ടത്രെ.
നിരവധി രാഷ്ട്രീയനേതാക്കളെയും ഈ സെല്‍ ഫോണുകളില്‍ നിന്നും വിളിച്ചിട്ടുണ്ടെങ്കിലും ആ വിവരം പൊലീസ് തല്ക്കാലം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.എന്നാല്‍ ഐപിഎസുകാരുടെ പേരുകള്‍ സിബിമാത്യു ഡിജിപിയെ അറിയിച്ചിട്ടുണ്ട്.
വേങ്ങോട് മുരളിയാണ് തനിക്ക് വിഷം കലര്‍ന്ന സ്പിരിറ്റ് നല്കിയതെന്നാണ് കൊച്ചനി പൊലീസിനോട് ആവര്‍ത്തിച്ച് പറയുന്നതെന്നും അറിയുന്നു.












Click it and Unblock the Notifications