ഉഷ സംഭവം : സി പി എം അംഗം രാഷ്ട്രീയം കളിക്കുന്നു
തിരുവനന്തപുരം: കലിക്കറ്റ്സര്‍വകലാശാല ജീവനക്കാരി പി.ഇ.ഉഷയെ ബസില്‍ വച്ച് പീഡിപ്പിച്ച സംഭവത്തെക്കുറിച്ചന്വേഷണം നടത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിയോജനക്കുറിപ്പെഴുതിയ കമ്മീഷനിലെ സി പി എം അംഗം സംഭവത്തിന് രാഷ്ട്രീയനിറം നല്‍കുന്നു.
വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നാണ് കമ്മീഷനിലെ സി പി എം നോമിനിയായ ടി.ദേവി പ്രസ്താവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാനുള്ള കമ്മീഷന്‍ സിറ്റിംഗില്‍ തന്നെ ഇവര്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു. സര്‍വകലാശാല ജീവനക്കാരനും സി പി എം സംഘടനയായ കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ അംഗവുമായ പ്രകാശനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് സി പി എം അംഗത്തെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
ഉഷയുടെ പരാതിയിന്മേല്‍ നടപടികളെടുക്കുന്നതില്‍ പൊലീസും കലിക്കറ്റ് സര്‍വകലാശാല അധികൃതരും വീഴ്ച വരുത്തിയെന്ന വനിതാകമ്മീഷന്റെ കണ്ടെത്തലുകളും ദേവിക്ക് അംഗീകരിക്കാനായില്ലത്രെ.
കമ്മീഷന്‍ വേണ്ടത്ര വിശദാംശം ശേഖരിച്ചില്ലെന്നും ഉഷ കേസില്‍ കമ്മീഷന്‍ അധ്യക്ഷ സുഗതകുമാരി പ്രത്യേക താത്പര്യം കാട്ടിയെന്നും ദേവി ആരോപിച്ചിട്ടുണ്ട്.
തെളിവെടുപ്പിനു ശേഷം സാക്ഷിമൊഴികളും രേഖകളും പരിശാേേധിക്കാന്‍ ഒക്ടോബര്‍ 25 നു ചേര്‍ന്ന കമ്മീഷന്‍ യോഗത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളെ അനുകൂലിച്ച ദേവി പിന്നീടാണ് അഭിപ്രായം മാറ്റിയത്.
കമ്മീഷനിലെ മറ്റൊരു സി പി എം അംഗമായ അഡ്വ. രജനിയും റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ടിനു രൂപം നല്‍കിയ സിറ്റിങ്ങില്‍ ഹാജരാകാതിരുന്ന സി പി ഐ അംഗം റോസമ്മ പുന്നൂസ് പിന്നീട് രേഖകള്‍ പരിശോധിച്ച് കമ്മീഷന്‍ നിഗമനത്തോടു യോജിപ്പു പ്രകടിപ്പിച്ചിരുന്നു.
മറ്റു കമ്മീഷന്‍ അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിച്ച റിപ്പോര്‍ട്ടിനും നടപടികള്‍ക്കുമെതിരേ ഇപ്പോള്‍ ദേവി രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്നും ആരോപണ വിധേയരായ സര്‍വകലാശാല അധികൃതരേയും സി പി എം ട്രേഡ് യൂണിയന്‍ അംഗത്തേയും രക്ഷിക്കാനാണെന്നുമാണ് വനിതാ കമ്മീഷന്‍ വൃത്തങ്ങളുടെ നിഗമനം.












Click it and Unblock the Notifications