രാജന്‍പിള്ളയുടെ മരണം ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം
ദില്ലി: മലയാളി വ്യവസായ പ്രമുഖന് രാജന്‍പിള്ള ദില്ലിയിലെ തിഹാര്‍ ജയിലില്‍ വച്ച് മരിക്കാനിടയായത് മൂന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണെന്ന് വ്യക്തമായി.
സംഭവത്തെക്കുറിച്ചന്വേഷിച്ച ദില്ലി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയതാണിക്കാര്യം. 2001 ജനുവരിയില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ കുറ്റ പത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
1995 ജൂലായില്‍ തിഹാര്‍ ജയിലില്‍വച്ച് രാജന്‍പിള്ള ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.
രാജന്‍പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ നീനാപിള്ള സമര്‍പ്പിച്ചിരുന്ന രണ്ട് പരാതികളിന്മേല് ദില്ലി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു.
നീനപിള്ള രണ്ട് പരാതികളാണ് നല്‍കിയിരുന്നത്. വിവാദ താന്ത്രികന് ചന്ദ്രസ്വാമി , ബോംബൈ ഡൈയിംഗ് വ്യവസായ ശൃംഖലയുടെ ഉടമ നുസ്ലി വാഡിയ , ബാങ്കോക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി രാകേശ് സക്സേന , സിംഗപ്പൂര്‍ വ്യവസായ പ്രമുഖന് ഫ്രഡറിക് റോസ് ജോണ്സണ് എന്നിവര്‍ക്കെതിരേയാണ് ആദ്യ പരാതി . രാജന്‍പിള്ളയെ കൊലപ്പെടുത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഇതിലെ ആരോപണം.
രണ്ടാമത്തെ പരാതി തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരേയാണ്. രാജന്‍പിള്ളയെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ ജയില്‍ അധികൃതരും പങ്കാളികളാണെന്നാണ് ഇതിലെ ആരോപണം.
1998 നവംബറില്‍ ദില്ലി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ചന്ദ്രസ്വാമി,നുസ്ലി വാഡിയ , രാകേശ് സക്സേന , ജോണ്സണ് എന്നിവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്കെല്ലാം എതിരേ ഇന്ത്യന്‍ ശിക്ഷാമനിയമം 304 (കൊലപാതകത്തോളമെത്താത്ത എന്നാല്‍ കുറ്റകരമായ നരഹത്യ), 384( പീഢനം) , 387 (വധഭീഷണി) 420 (വഞ്ചന ) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് 1999 ജനുവരിയില്‍ രാജന് പിള്ളയുടെ കസ്റ്റഡി മരണത്തിലേയ്ക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇതിന്റെ പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവു നല്കുകയതിനെത്തുടര്ന്ന് ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications