വിദ്യാര്‍ത്ഥിയുടെ പുറത്ത് കത്തികൊണ്ട് എസ്എഫ്ഐ എന്നെഴുതി
തിരുവനന്തപുരം: എസ്എഫഐ പ്രവര്‍ത്തകര്‍ വളഞ്ഞു നിര്‍ത്തി മുതുകത്ത് കത്തി കൊണ്ട് എസ്എഫ്ഐ എന്ന് എഴുതിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നിലമേല്‍ എന്‍എസ്എസ് കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയും കോളേജ് യൂണിയന് ജനറല്‍ സെക്രട്ടറിയുമായ നിഷാദ് (20) ആണ് ഈ ക്രൂരകൃത്യത്തിനിരയായത്.
യൂണിവേഴ്സിറ്റി കോളേജിലെ ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് നിഷാദ് പറഞ്ഞു. കൈയും കാലും കൂട്ടിപ്പിടിച്ച ശേഷം മുതുകത്ത് എസ്എഫ്ഐ എന്നെഴുതിയതിനു പുറമെ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കൂടിപ്പിക്കുകയും ചെയ്തുവെന്ന് നിഷാദ് പറഞ്ഞു.
നവംബര്‍ 10 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. നിലമേല്‍ കോളേജിലെ യൂണിയന് ഉദ്ഘാടനത്തിന് അതിഥികളെ സംഘടിപ്പിക്കാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയപ്പോഴാണ് നിഷാദിന് ആക്രമണം നേരിടേണ്ടിവന്നത്. യൂണിയനിലെ എസ്എഫ്ഐ ഭാരവാഹികളോടൊപ്പമാണ് നിഷാദ് കോളേജിലെത്തിയത്.
എന്നാല്‍ എസ്എഫ്ഐ സൂഹൃത്തുക്കള്‍ മറ്റൊരാവശ്യം പറഞ്ഞ് പുറത്തേക്ക് പോയപ്പോള്‍ അഞ്ചംഗ സംഘം നിഷാദിനെ വളഞ്ഞു. നിഷാദിനെയും കൊണ്ട് അവര്‍ കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോയി. അവിടെവെച്ചു നിഷാദിനെ ചോദ്യം ചെയ്ത അവര്‍ താന്‍ കെഎസ്യുക്കാരനാണെന്ന് അറിഞ്ഞതോടെ മര്‍ദ്ദനം തുടങ്ങിയെന്ന് നിഷാദ് പറഞ്ഞു.
തലയുടെ ഇരുവശത്തും ശക്തിയായ മര്‍ദ്ദനമേറ്റ് ചെവിയില്‍ നിന്നു രക്തം വന്നു. അപ്പോള്‍ അടി നിര്‍ത്തി അക്രമികള്‍ നിഷാദിനെ ബെഞ്ചിലേക്ക് കമഴ്ത്തിക്കിടത്തി. ഇരുവശത്തു നിന്നും കൈയും കാലും കഴുത്തും കൂട്ടിപ്പിടിച്ചശേഷം ഒരാള്‍ കത്തികൊണ്ട് മുതുകില്‍ ചിത്രരചനതുടങ്ങി.
രാത്രി ഒമ്പതു മണിവരെ മര്‍ദ്ദനം നീണ്ടു. പിന്നീട് ആരും തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വെള്ളക്കടലാസില്‍ എഴുതി വാങ്ങിയ ശേഷം സംഘം നിഷാദിനെ തമ്പാനൂര്‍ ബസ്സ്റാന്‍ഡില്‍ കൊണ്ടുവിട്ടു.
മൂത്രതടസ്സവും ശരീരവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിഷാദിനെ ശനിയാഴ്ച രാവിലെ സുഹൃത്തുക്കള്‍ കിളിമാനൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് നിഷാദിന്റെ മൊഴി രേഖപ്പെടുത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications