കൊച്ചിയില്‍ യുറേനിയം പിടിച്ചു; ആറുപേര്‍ പിടിയില്‍
കൊച്ചി: അണുബോംബ് നിര്‍മ്മിക്കാനുപയോഗിക്കാവുന്ന അത്രയ്ക്ക് മാരകശേഷിയുള്ള യുറേനിയം ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് സ്ക്വാഡ് കണ്ടെടുത്തു. ഫോര്‍ട്ട്കൊച്ചി ഈരവേലിയിലെ മുല്ലശേരി സുലൈമാന്റെ വീട്ടില്‍ നിന്നാണ് യുറേനിയം പിടിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ 11 ശനിയാഴ്ച തന്നെ രണ്ടുയുവാക്കളെയും കസ്റഡിയിലെടുത്തിട്ടുണ്ട്.
സുലൈമാന്റെ മകന്‍ ഷിഹാബുദ്ദീന്‍(30),ഫോര്‍ട്ടു കൊച്ചി കല്‍വത്തി വട്ടേക്കാട്ട് വീട്ടില്‍ മനോരമ അസീസ് എന്ന അസീസ് (34) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്.ക്രൈംബ്രാഞ്ച് കള്ളനോട്ട് അന്വേഷണവിഭാഗം എസ് പി പി.ജി.കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റുചെയ്തത്.
അസിസ്റന്റ് പൊലീസ് കമ്മീഷണര്‍ തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് നാലുപേരെ കൂടി കസ്റഡിയിലെടുത്തു.
എറണാകുളം കറുകപ്പിള്ളി കീര്‍ത്തിനഗറില്‍ മുക്കറിയില്‍ നൂറുദ്ദീന്‍ (51),മരട് നെട്ടൂര്‍ ചെറുവള്ളിക്കുടിലില്‍ നാസര്‍ (42),കറുകപ്പിള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് പുതുനഗരം ഇണ്ടൂര്‍വീട്ടില്‍ സിറാജ് (38),പുന്നുരുന്നി ഐക്കരപള്ളിപറമ്പില്‍ അബ്ദു (54) എന്നിവരെയാണ് പിടികൂടിയത്.












Click it and Unblock the Notifications