Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികളുമായി വെടി നിര്‍ത്തലിനില്ലെന്ന് ലങ്കന്‍ സേനാ തലവന്‍

കൊളംബോ: തമിഴ് പുലികളുമായി സൈന്യം വെടി നിര്‍ത്തലിന് തയ്യാറാവില്ലെന്ന് ശ്രീലങ്കന്‍ സേനാ തലവന്‍ ജനറല്‍ ലയണല്‍ ബാലഗാല്ലെ പ്രസ്താവിച്ചു. വംശീയ യുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള കരാറില്‍ പുലികള്‍ ഒപ്പു വയ്ക്കുന്നതു വരെ സൈനിക നടപടി തുടരുമെന്നും സൈനിക മേധാവി പറഞ്ഞു.

നോര്‍വേയുടെ മദ്ധ്യസ്ഥതയില്‍ സര്‍ക്കാരും എല്‍ ടി ടി ഇ യുമായി നടക്കുന്ന സമാധാന ചര്‍ച്ചകള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനമില്ലാതെ തന്നെ തുടരാനാവുമെന്ന് ജനറല്‍ ബാലഗാല്ലെ ചൂണ്ടിക്കാട്ടി. പുലികള്‍ ചര്‍ച്ചയ്ക്കു തയ്യാറാവുകയാണെങ്കിലും യുദ്ധം അവസാനിപ്പിച്ച് ഒത്തു തീര്‍പ്പാകുന്നതു വരെ സൈനിക നടപടി തുടരുമെന്ന് ജനറല്‍ വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിച്ച് വംശീയ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം തേടാനുള്ള ആത്മാര്‍ത്ഥത പുലിത്തലവന്‍ പ്രഭാകരന്‍ പ്രദര്‍ശിപ്പിക്കണമെന്നും ശ്രീലങ്കന്‍ സൈനിക മേധാവി ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ എല്‍ ടി ടി ഇ സേനയെ പിന്‍വലിക്കണമെന്നും ആയുധം താഴെ വയ്ക്കണമെന്നും ജനറല്‍ ബാലഗല്ലെ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+