വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: നവംബര്‍ 13 തിങ്കളാഴ്ച ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച രേഖപ്പെടുത്തി. കരടികളുടെ പിടിയിലായ വിപണിയില്‍ വില്‍പന സമ്മര്‍ദ്ദത്തിലായ പല മുന്‍നിര ഓഹരികളുടെയും വില വന്‍തോതില്‍ ഇടിഞ്ഞു.
നാസ്ഡാക്കിന്റെ തകര്‍ച്ചയും അന്താരാഷ്ട്ര ഓഹരിവിപണികളുടെ തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചതാണ് വിപണിയിലെ തകര്‍ച്ചയ്ക്കു കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
മുംബൈ സൂചിക 121 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 32 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ നിലവാരം
ഒടുവിലത്തെ നില - 3820.08
തുടങ്ങിയത് - 3941.13
താഴ്ച - 121.05
എന്‍ എസ് ഇ
ഒടുവിലത്തെ നില - 1208.05
തുടങ്ങിയത് - 1239.55
താഴ്ച - 31.50
വില കൂടിയ ഓഹരികള്‍
എ സി സി, ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോ, ടിസ്കോ, അംബുജ സിമന്റ്
വില കുറഞ്ഞ ഓഹരികള്‍
ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, സത്യം കംപ്യൂട്ടേഴ്സ്, എസ് എസ് ഐ , ഗ്ലോബല്‍ ടെലി, ഹിമാചല്‍
രൂപയുടെ വിനിമയ നിലവാരം
യു.എസ്.ഡോളര്‍ - 46.59
യു.കെ പൗണ്ട് - 64.75
യൂറോ - 39.75
സ്വര്‍ണ്ണം (ഗ്രാമിന്) -456.00
വെള്ളി (1000 ഗ്രാമിന്) -7970.00












Click it and Unblock the Notifications