വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നവംബര്‍ 13 തിങ്കളാഴ്ച കണ്ടെത്തി. വിമാനത്തിലുള്ളവര്‍ രക്ഷപ്പെട്ടിട്ടുണ്ടോ എന്ന് ഇനിയും അറിവായിട്ടില്ല. ഏഴ് അതിര്‍ത്തി സുരക്ഷാസേനാ ഉദ്യോഗസ്ഥരടക്കം 12 പേരാണ് വിമാനത്തിലുള്ളത്.
നവംബര്‍ 12 ഞായറാഴ്ച റാന്‍ ഒഫ് കച്ചിനടുത്തുള്ള അന്തര്‍ദേശീയ വിമാന അതിര്‍ത്തിക്കടുത്തുവെച്ചാണ് വിമാനം കാണാതായത്. ഇന്ത്യന്‍ അതിര്‍ത്തിക്കകത്താണ് വിമാനം വീണുകിടക്കുന്നത്. നലിയ വ്യോമസേനാ സ്റേഷന് 90 കിലോമീറ്റര്‍ അകലെയായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന ഒരു ഹെലികോപ്റ്ററിലുള്ളവരാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നലിയ മേഖലയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കണ്‍ട്രോള്‍ ടവറുമായി ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തകര്‍ന്നുവീഴുകയായിരുന്നു.












Click it and Unblock the Notifications