ജാര്‍ഖണ്ഡ് : കരിയമുണ്ടയ്ക്ക് പിന്തുണ നല്‍കാമെന്ന് സോറന്‍
പട്ന: ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഗവര്‍ണറുടെ സത്യപ്രതിജ്ഞ നവംബര്‍ 14 ചൊവാഴ്ച നടക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
ബി ജെ പി യും ജാര്‍ഖണ്ഡ് മുക്തി മോര്‍ച സോറന്‍ വിഭാഗവും സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം തുടരുന്നു. ഇരു വിഭാഗവും ഭൂരിപക്ഷം എം എല്‍ എ മാരുടെ പിന്തുണ അവകാശപ്പെട്ടിട്ടുണ്ട്.
ഇതിനിടയില്‍ മുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതില്‍ പാര്‍ട്ടി നേതൃത്വത്തോട് പിണങ്ങി നില്‍ക്കുന്ന ബി ജെ പി വൈസ്പ്രസിഡന്റും ജാര്‍ഖണ്ഡ് മേഖലയിലെ പ്രമുഖ നേതാവുമായ കരിയമുണ്ടയ്ക്ക് പിന്തുണ നല്‍കാമെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച നേതാവ് ഷിബു സോറന്‍ നവംബര്‍ 13 തിങ്കളാഴ്ച പ്രസ്താവിച്ചു.
കരിയമുണ്ട ബി ജെ പി വിട്ട് സര്‍ക്കാരുണ്ടാക്കാനുള്ള തന്റെ ശ്രമങ്ങളില്‍ പങ്കാളിയാകണമെന്നും സോറന്‍ ആവശ്യപ്പെട്ടു. മുണ്ടയെ ബി ജെ പി നേതൃത്വം അപമാനിച്ചിരിക്കുകായണെന്നും തങ്ങളോടൊപ്പം മതേതര സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹം സഹകരിക്കണമെന്നും സോറന്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ദില്ലിയിലുള്ള മുണ്ടയുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും സോറന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications