നര്‍മദാ അണക്കെട്ടിന് ലോകബാങ്ക് സഹായമില്ല
ദില്ലി: നര്‍മദാ അണക്കെട്ടിന്റെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് ലോകബാങ്ക് സഹായം നല്‍കില്ലെന്ന് ഇന്ത്യയിലെ ലോകബാങ്ക് പ്രസിഡന്റ് വുള്‍ഫന്‍സന്‍ പറഞ്ഞു. നവംബര്‍ 13 തിങ്കളാഴ്ച ദില്ലിയിലെ ലോകബാങ്ക് ഓഫീസ് ഉപരോധിച്ച നര്‍മദാ ബചാവോ ആന്തോളന്‍ പ്രവര്‍ത്തകര്‍ക്ക് വുള്‍ഫുള്‍സന്‍ ഉറപ്പുനല്‍കി.
നേരത്തെ എന്‍ബിഎ പ്രവര്‍ത്തകര്‍ ദില്ലിയിലെ ലോകബാങ്ക് ഓഫീസ് ഉപരോധിച്ചു. നര്‍മദാ അണക്കെട്ടിന് ലോകബാങ്ക് സഹായം നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
ഓഫീസിനു മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് പ്രകടനക്കാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് നുഴഞ്ഞുകയറിയവരെ പൊലീസ് വെള്ളം ചീറ്റിച്ച് പിന്തിരിപ്പിച്ചു.












Click it and Unblock the Notifications