പുട്ടപര്‍ത്തി തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
പുട്ടപര്‍ത്തി : ബാംഗ്ലൂരില്‍ നിന്നും സത്യസായിബാബയുടെ ജന്മദേശമായ പുട്ടപര്‍ത്തിയിലേക്കുള്ള തീവണ്ടി പരീക്ഷണ ഓട്ടം നടത്തി.
പുട്ടപര്‍ത്തിയില്‍ പുതിയതായി നിര്‍മ്മിച്ച റെയില്‍വെ ലൈനില്‍ നവംബര്‍ 12 ഞായറാഴ്ചയാണ് റെയില്‍വെ ഉദ്യോഗസ്ഥരും 300-ഓളം യാത്രക്കാരുമായി പ്രത്യേക തീവണ്ടി പരീക്ഷണ ഓട്ടം നടത്തിയത്. ശ്രീ സത്യസായി പ്രശാന്തി നിലയം എന്നാണ് പുട്ടപര്‍ത്തി സ്റേഷന് പേര് നല്‍കിയിരിക്കുന്നത്.
പെനുകൊണ്ടയില്‍ നിന്നും പുട്ടപര്‍ത്തിയിലേക്ക് നിര്‍മ്മിച്ച 21 കിലോമീറ്റര്‍ പുതിയ ട്രാക്കിലൂടെ നവംബര്‍ 16 വ്യാഴാഴ്ച മുതല്‍ ചില വണ്ടികള്‍ ഓടിത്തുടങ്ങും. ബാബയുടെ ജന്മദിനമായ നവംബര്‍ 23ന്റെ തലേ ദിവസം പാതയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കും.
അടുത്ത മാര്‍ച്ചോടെ പെനുകൊണ്ട-ധര്‍മ്മവാരം പാതയുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മുംബൈ-ബാംഗ്ലൂര്‍ റൂട്ടിലോടുന്ന പ്രധാന വണ്ടികളെല്ലാം പുട്ടപര്‍ത്തി വഴി കടന്നുപോകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications