കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോപാല്‍ വീരപ്പന്റെ സന്ദേശത്തിന് കാത്തിരിക്കുന്നു
ചെന്നൈ: കന്നഡ നടന് രാജ്കുമാറിനെ മോചിപ്പിക്കാനുള്ള ആറാം വട്ട ദൗത്യത്തിനായി പ്രത്യേക ദൂതന് ആര് ആര് ഗോപാല്‍ ഇനിയും കാട്ടിലേയ്ക്ക് തിരിച്ചിട്ടില്ല. കാട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള വീരപ്പന്റെ സന്ദേശം കാത്തിരിക്കുകയാണ് ഗോപാല്‍. നവംബര്‍ 13 തിങ്കളാഴ്ച നക്കീരന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എ കാമരാജ് വെളിപ്പെടുത്തിയതാണിത്.
അതേ സമയം ആറാം വട്ട ദൗത്യത്തിനു നവംബര്‍ 11 ശനിയാഴ്ച പുറപ്പെട്ട തമിഴ് മുന്നേറ്റ നേതാവ് പി. നെടുമാരനും മറ്റ് രണ്ട് ദൂതന്മാരും ഇപ്പോഴും കാടിനു വെളിയില്‍ കാത്തിരിക്കുകയാണ്. ഇവര്‍ക്കും വീരപ്പന്റെ സന്ദേശം ലഭിച്ചിട്ടെല്ലെന്ന് നെടുമാരന്റെ ഓഫീസ് അറിയിച്ചു.
Story first published: Monday, November 13, 2000, 5:30 [IST]